kerala style home (1)

Kerala Style Budget Home Tour Malayalam : ഇന്ന് നാടൻ വീടിന്റെ നിറവിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. നാല്പതു വർഷം പഴക്കമുള്ള ഒരു ചെറിയ വീട് അതിന്റെ തനിമയും ഭംഗിയും ചോർന്നു പോകാതെ നിലനിർത്തികൊണ്ടിരിക്കുന്ന മനോഹരമായ വീടിന്റെ കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്. വീടിന്റെ പിന്നിൽ കടലായതിനാൽ പഞ്ചാരമണലിന്റെ പശ്ചാത്തലത്തിലാണ് ഈ കുഞ്ഞൻ വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്നത്തെ ട്രെൻഡ് വീടുകളിൽ നിന്നും വളരെ ഏറിയ വ്യത്യസ്തയാണ് പഴമ്പാശ്ശെരി എന്ന ഈ വീട് കാണിച്ചു തരുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് വീടിനു ചെറിയ കേടുപാടുകൾ പറ്റിയപ്പോൾ വീട്ടുടമസ്ഥനായ ജേക്കബിനോട്‌ പലരും പറഞ്ഞു പുതിയ വീട് പണിയാൻ. എന്നാൽ അച്ഛനും മകനും കൂടി ഈ വീട് അതിന്റെ ഭംഗി ചോർന്നു പോകാതെ പുതുക്കി എടുത്തു. കേരളത്തിൽ ഇത്തരം വീടുകൾ ഇപ്പോൾ കാണാൻ തന്നെ സാധിക്കില്ല. വിരലിൽ എണ്ണാവുന്ന വീടുകളെ ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നുള്ളു.

kerala style home (2)
തനി നാടൻ വീട്.!!പഞ്ചാരമണലിൽ കേരള മോഡൽ കുഞ്ഞൻ ഹോം;മലയാളികൾ ഏറെ ഇഷ്ടപെട്ട വീട് കണ്ടോ? | Kerala Style Budget Home Tour Malayalam 3

വീടിന്റെ മുന്നിൽ ഒരു വരാന്തയുണ്ട്. നിലത്തും തൂണിലും മിക്ക ഇടങ്ങളിലും കാവിയാണ് അടിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ കാഴ്ച്ചകൾ ഏറെ ഭംഗിയുള്ളതാണെന്ന് ഈ വീട്ടിൽ വന്നാൽ മനസ്സിലാകും. വരാന്തയുടെ അറ്റത്ത് ഇരിപ്പിടത്തിനായി കസേരയും ചെറിയ മേശയും കാണാം. മുകളിൽ പഴയ ഓടുകൾ അടങ്ങിയ മേൽക്കുര കാഴ്ച്ചകളാണ് കാണുന്നത്.

വരാന്തയുടെ ഇടത്ത് അറ്റത്തായി ഒരു കുഞ്ഞൻ മുറിയുണ്ട്. പഴയക്കാലത്തിലെ നിറ ചിത്രങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരിടം. അത്യാവശ്യം വലിയ ബെഡ്സ്പേസ് ഇവിടെ കാണാം. തൊട്ട് അടുത്തുള്ള മുറിയിലേക്ക് കടക്കുമ്പോൾ കുടുബാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനുമുള്ള ഒരിടം. ആവശ്യത്തിലധികം കാറ്റും ഇടവും നിറഞ്ഞ ഒരു മുറി. വീടിന്റെ മനോഹരമായ കാഴ്ച്ച കാണണമെങ്കിൽ വീഡിയോയിലൂടെ തന്നെ സഞ്ചരിക്കാം.

Rate this post