3 Cent Home Tour Malayalam : ചേർത്തലയിലെ ഹിമം എന്ന വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. പഴുത്ത ചെറുനാരങ്ങയുടെ നിറമുള്ള പെയിന്റാണ് വീടിനു കൊടുത്തിരിക്കുന്നത്. 800 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്. പടിഞ്ഞാറേക്ക് ദർശനമാക്കിട്ടാണ് വീടിന്റെ മുൻവശം. പൂർണമായും വാസ്തുടിസ്ഥാനത്തിലാണ് വീടിന്റെ മുഴുവൻ പണി പൂർത്തികരിച്ചിരിക്കുന്നത്. ഈ കുടുംബം ആദ്യം താമസിച്ചിരുന്നത് കടൽ തീരത്താണ്. പിന്നീട് സർക്കാർ പദ്ദതിയുടെ ഭാഗമായിട്ടാണ് വീട് നിർമ്മിച്ചത്.
സിറ്റ്ഔട്ടിന്റെ സമാനമായി മുന്നിലേക്ക് പ്രോജെക്ഷൻ ഉണ്ട്. അതീവ സുന്ദരമായിട്ടാണ് വീട്ടിലെ ജാലകങ്ങളും വാതിലുകളും നിർമ്മിച്ചിരിക്കുന്നത്. വെറും മൂന്ന് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രാധാന വാതിൽ ഡബിൾ ഡോറാണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലിന്റെ ഇരുവശങ്ങളിലും ജാലകങ്ങൾ കാണാം. നീളം കൂടിയ ഹാളാണ് കാണാൻ കഴിയുന്നത്. ആളുകൾക്ക് ഇരിക്കാനായി ഒരു ദിവാനൊക്കെ ഒരുക്കിട്ടുണ്ട്.
നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടവും ഊൺ മേശയാൺ ഡൈനിങ് ഹാളിൽ ഡിസൈനർസ് വെച്ചിട്ടുള്ളത്. ഇടങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഡൈനിങ് ഹാളിന്റെ വലത് വശത്ത് പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹാൾ കാണാം. പഠിക്കാനുള്ള ഇടം, തുണികൾ ഇസ്തിരി ഇടാനുള്ള സ്ഥലം തുടങ്ങിയ ആവശ്യങ്ങൾക്ക് മേശ ഒരുക്കിട്ടുണ്ട്.
ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന കോണി പടികളുടെ താഴെയായി വാഷ് ബേസ് നിർമ്മിച്ചിട്ടുണ്ട്. വളരെ സാധാരണ രീതിയിലാണ് വാഷ് ബേസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തൊട്ട് അരികെ തന്നെ ബാത്‌റൂം ഒരുക്കിട്ടുണ്ട്. എല്ലാ സൗകര്യങ്ങൾ അടങ്ങിയ ബാത്‌റൂമാണ് ഇവിടെ കാണാൻ കഴിയുന്നത്. നിരവധി ചെറിയ വീടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
Location : Cherthala
Total Area : 800 SFT
Plot : 3 Cent
1) Sitout
2) Main Hall
3) Dining Hall
4) Study Area
5) Kitchen
6) Bedroom
7) Bathroom