3 Lakh Budget Home Plan Malayalam : പണി ആരംഭിക്കുമ്പോൾ കയ്യിലുണ്ടായിരുന്നത് ആകെ ഒരു ലക്ഷം രൂപയാണ്. പിന്നീട് കുറച്ച് സ്വർണവും കൂടെയുള്ളവരുടെ സഹായവും കൂടിയായപ്പോൾ വെറും മൂന്നര ലക്ഷം രൂപയ്ക്ക് വളരെ മനോഹരമായ വീട് പണിതെടുക്കുവാൻ കഴിഞ്ഞു. കൈയിലുള്ള പണവും കൃത്യമായ പ്ലാനിങ് കൂടിയായപ്പോൾ ചിലവ് ചുരുക്കി വീട് പണിയാൻ ഇവരെ കൊണ്ട് കഴിഞ്ഞു. ഡിസൈനിലാണ് വീട് പ്രധാനമായി തിളങ്ങി നിൽക്കുന്നത്. അതുമാത്രമല്ല ഈയൊരു കൊച്ച് വീട്ടിലെ പ്രധാന ആകർഷണവും വീട്ടിൽ നൽകിരിക്കുന്ന മനോഹരമായ ഡിസൈനുകൾ തന്നെയാണ്.
പരിമിതമായ സിറ്റ്ഔട്ടാണ് ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി നാല് പർഗോള ചെയ്തിട്ടുണ്ട്. ചുവരുകൾക്ക് സൊലീഡ് ബ്രിക്ക്സാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിൽ സിമന്റ് ബോർഡ് വെച്ച് സീലിംഗ് വർക്കുകൾ കാണാം. പ്രധാന റൂഫുകൾക്ക് നൽകിരിക്കുന്നത് ഓടുകൾ തന്നെയാണ്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് സ്പേസാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി ഇരിപ്പിടങ്ങൾ കൊടുത്തിട്ടുണ്ട്.
370 സ്ക്വയർ ഫീറ്റിലാണ് വീട് മുഴുവൻ വരുന്നത്. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ ഒരുപാട് സ്പേസ് ഉള്ളതായി കാണാം. ഏകദേശം നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടവും ഡൈനിങ് മേശയും നൽകിരിക്കുന്നത് കാണാം. ഈ ഹാളിൽ തന്നെ ഒരു പർഗോള വർക്ക് ചെയ്തിട്ടുണ്ട്.
ഈ വീട്ടിൽ ഒരു കോമൺ ബാത്രൂം വരുന്നുണ്ട്. ആദ്യത്തെ കിടപ്പ് മുറിയിലേക്ക് നീങ്ങുമ്പോൾ നല്ല വൃത്തിയുള്ള മുറിയായിട്ടാണ് കാണുന്നത്. വെള്ള പെയിന്റിംഗ് നൽകിയത് കൊണ്ട് അത്യാവശ്യം നല്ല തെളിച്ചം കാണാം. രണ്ട് ജനലുകൾ ഉപയോഗിച്ച്. സിമന്റ് കട്ട്ലയാണ് ജനലുകൾക്ക് നൽകിരിക്കുന്നത്. വീടിന്റെ അവിശേഷിക്കുന്ന വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ തന്നെ കണ്ടറിയാം.
Total Area : 375 SFT
Cost : 3.5 lakhs
1) Sitout
2) Living space
3) Dining space
4) Common Bathroom
5) Bedroom
6) Kitchen