budget home tour (3)

6 Cent Home Plan Budget Friendly : പാലക്കാട്‌ ജില്ലയിൽ ആറ് സെന്റ് ഭൂമിയിൽ രണ്ട് കിടപ്പ് മുറികളോട് കൂടി ഏറ്റവും മനോഹരമായി ഒരുക്കിയ വീട് പരിചയപ്പെടാം. ഏകദേശം ആറ് മാസമാണ് വീട് മുഴുവൻ പണിയാൻ സമയമെടുത്തത്. ചുരുങ്ങിയ ചിലവിലാണ് വീട് നിർമ്മിച്ചെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ചയും ഈ വീട്ടിലെ ഗൃഹനാഥൻ വരുത്തിട്ടില്ല. സിറ്റ്ഔട്ടുകളിലേക്ക് കയറുന്ന പടികളിൽ വിരിച്ചിരിക്കുന്നത് ഗ്രാനൈറ്റാണ്.

എന്നാൽ സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനു ഗ്രാനൈറ്റ് കൊണ്ട് വിരിച്ച ഇരിപ്പിടം കാണാം. മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ നമ്മൾക്ക് കാണാം. തേക്കിലാണ് ജാലകങ്ങൾ വരുന്നത്. പ്രധാന വാതിലും തേക്കിൽ തന്നെയാണ് വരുന്നത്. മനോഹരമായ ചില ഡിസൈൻസ് പ്രധാന വാതിലിൽ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയ കാണാം. 1312 സ്ക്വയർ ഫീറ്റിലാണ് ഈ കൊച്ചു വീട് സ്ഥിതി ചെയ്യുന്നത്.

budget home tour (3)
ചെലവ് കുറച്ചു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു ഈ വീട് ; കുഞ്ഞൻ വീടെന്ന സ്വർഗം.!! | 6 Cent Home Plan Budget Friendly 3

ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി പല നിറങ്ങളുടെ സംയോജനം അടങ്ങിയ കിടിലൻ സോഫ കാണാം. തൊട്ട് അരികെ തന്നെ തടി കൊണ്ട് നിർമ്മിച്ച ഇരിപ്പിടവും കാണാൻ സാധിക്കും. ലൈറ്റ് സീലിംഗ് വർക്കിൽ കാണാം. ടീവി യൂണിറ്റ് ഈ ഹാളിൽ തന്നെയാണ് വന്നിരിക്കുന്നത്. ചുവരിൽ പൂജ യൂണിറ്റ് പോലെ ഒരുക്കിട്ടുണ്ട്.

വളരെ മനോഹരമയിട്ടാണ് വീട്ടിലെ ഓരോ ഡിസൈൻ ചെയ്തിട്ടുള്ളത്. ആറ് പേർക്ക് ഇരുന്ന് സുഖകരമായി കഴിക്കുന്ന ഇടമാണ് ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ കാണാൻ കഴിയുന്നത്. തൊട്ട് അരികെ തന്നെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും നിർമ്മിച്ചിട്ടുണ്ട്. അതുമാത്രമല്ല ഡൈനിങ് ഏരിയയുടെ അരികെ തന്നെയാണ് വാഷ് ബേസ് യൂണിറ്റ് തയ്യാറാക്കിരിക്കുന്നത്. കൂടുതൽ വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ മനസ്സിലാക്കാം.

Location : Palakkad

Total Area : 1312 SFT

1) Sitout

2) Living Hall

3) Dining Area

4) 2 Bedroom + Bathroom

5) Kitchen

Rate this post