600 SQFT House Plan Malayalam : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ കഴിയുന്നത്.
നഗര, ഗ്രാമ പ്രദേശങ്ങളിൽ ആർക്കും മാതൃകയാക്കാൻ കഴിയുന്ന മനോഹരമായ പ്ലാനാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്. മുന്നിൽ ഒതുക്കത്തിൽ നല്ല സിറ്റ്ഔട്ട് കാണാം. നല്ല വെട്രിഫൈഡ് ടൈൽസുകളാണ് സിറ്റ്ഔട്ടിൽ വിരിച്ചിരിക്കുന്നത്. രണ്ട് പാളികൾ അടങ്ങിയ പ്രധാന വാതിൽ വീടിന്റെ മുൻവശത്തു തന്നെ കാണാം. വാതിൽ തുറന്ന് നേരെ കയറി ചെല്ലുന്നത് ആർക്കും ഇഷ്ടപ്പെടുന്ന ഡ്രായിങ് ഹാളിലേക്കാണ്. ഫ്ലോറിൽ മാർബിൾ ഡിസൈനുള്ള ടൈലാണ് ഒട്ടിച്ചിരിക്കുന്നത്.
വിരുന്നുകാർക്ക് ഇരിപ്പിടത്തിനായി നല്ലയൊരു സോഫയും ഇവിടം കാണാം. തൊട്ട് അടുത്ത് തന്നെ ജാലകം ക്രെമികരിച്ചിട്ടുണ്ട്. നേരെ എതിർ ഭാഗത്ത് ഡൈനിങ് ഏരിയ കാണാം. പകൽ വെളിച്ചത്തിനും കാറ്റിനും നല്ല ജാലകങ്ങൾ കാണാൻ. മാർബിൾ ടോപ്പ് മേശയും ഡൈനിങ് ഹാളിൽ ഉപയോഗിച്ചിട്ടുള്ളത്. ആവശ്യമുള്ളപ്പോൾ. ആളുകൾക്ക് ഇരിപ്പിടം മേശയുടെ അടിയിൽ നിന്ന് വലിച്ചു നീക്കി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഡൈനിങ് ഹാളിൽ കാണുന്നത്.
ആവശ്യത്തിലധികം സ്പേസ് നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. അരികെ തന്നെ നല്ലൊരു വാഷ് കൌണ്ടർ കാണാം. ചുവരിൽ ക്ലാഡിങ് ടൈൽ ഉപയോഗിച്ചിട്ടുണ്ട്. ഹാളിന്റെ പിന്നിൽ അടുക്കളയും രണ്ട് കിടപ്പ് മുറികളും. കിടപ്പ് മുറിയുടെ വിശേഷം മറ്റ് മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാനും വീഡിയോയിലൂടെ നോക്കാം.
Location : Calicut
Total Area : 600 SFT
Plot : 2.5 Cent
1) Sitout
2) Living Area
3) Dining Area
4) 2 Bedroom + Bathroom
5) Kitchen