budget home tour (2)

1800 SQFT Home Tour Malayalam : തൃശൂർ ജില്ലയിലെ വടക്കേക്കാട് ഭാഗത്ത് 12 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1830 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒരു കണ്ടംബറി സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. ആകെ നാല് കിടപ്പ് മുറികളാണ് വരുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂമുകൾ, ഫസ്റ്റ് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികൾ എന്നിങ്ങനെയാണ് വരുന്നത്. വീടിന്റെ മുന്നിൽ തന്നെ കാർ പോർച്ച് കാണാം.

മുൻവശത്ത് മുഴുവൻ നൽകിരിക്കുന്നത് തടിയിലാണ്. നീളം ഉള്ള സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. ഇടത് വശത്തായിട്ട് കുറച്ചു വീതിയിലുള്ള സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നതും കാണാം. ജിഐ പൈപ്പ് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഇരിപ്പിടം സിറ്റ്ഔട്ടിൽ കാണാം. വീടിനു മാത്രം 29 ലക്ഷം രൂപയും, ഫർണിച്ചറും, ഇന്റീരിയർ കൂടി ഏകദേശം മൂന്ന് ലക്ഷം രൂപയും കൂടി ആകെ ചിലവിനു വന്നിട്ടുണ്ട്.

budget home tour 1
റിച്ച് ലുക്കിൽ ചിലവുകുറഞ്ഞ വീട് നിർമിക്കാം; മലയാളികളെ ഞെട്ടിച്ച സൂപ്പർ ഹോം.!! | 1800 SQFT Home Tour Malayalam 3

വീടിന്റെ പ്രധാന വാതിൽ വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡബിൾ ഡോറാണ് വരുന്നത്. നേരെ വരുമ്പോൾ ഇടത് വശത്തായി ലിവിങ് റൂം കാണാം. ലിവിങ് റൂമിന്റെ പ്രധാന ആകർശനം ചുവരാണ്. ചുവരിൽ പെയിന്റാണ് ചെയ്തിട്ടുള്ളത്. തേക്കിലാണ് ഫർണിച്ചർ വരുന്നത്. മാറ്റ് ഫിനിഷിങിലാണ് ഫ്ലോറിലെ ടൈൽസ് വിരിച്ചിരിക്കുന്നത്.

ഡൈനിങ് ഹാലും ലിവിങ് ഹാളും സ്പേസ് ലഭിക്കാൻ ഒരു മനോഹരമായ പാർട്ടിഷൻ വർക്ക് ചെയ്തിട്ടുള്ളത് കാണാം. മൾട്ടിവുഡിൽ ചെയ്ത് സിഎംസി കട്ടിങ് ചെയ്തോടെ മനോഹരമായ കാഴ്ച്ചയാണ് സമ്മാനിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിlലെ സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് ജിപ്സത്തിലാണ്. ഏകദേശം ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഈ ഡൈനിങ് ഹാളിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ തന്നെ കണ്ടു നോക്കാം.

Location : Thrissur

Total Area : 1830 SFT

Total Plot : 12 Cent

Total Cost : 32 Lacs

1) Car Porch

2) Sitout

3) Living Area

4) Dining Hall

5) 4 Bedroom + bathroom

6) Kitchen

Rate this post