low budget home

880 SQFT Budget Home Tour Malayalam : ചെറുതാണെങ്കിലും സ്ഥിരമായി വരുമാനമുള്ള വീട്ടുകാർക്ക് വളരെ സുഖകരമായി പണിതെടുക്കുവാൻ കഴിയുന്ന ഒരു വീടിന്റെ ദൃശ്യങ്ങളും വിശേഷങ്ങളുമാണ് നമ്മൾ നോക്കാൻ പോകുന്നത്. 880 സ്ക്വയർ ഫീറ്റിൽ ഒരു സെമികണ്ടമ്പറി സ്റ്റൈലിലുള്ള വീടാണ് ഇത്. കോഴിക്കോട് താമരശ്ശേരിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് കിടപ്പ് മുറികൾ അന്വേഷിക്കുന്നവർക്ക് മികച്ച ഒരു മാതൃകയാണ് ഈ വീട്. അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ കാർ പോർച്ച് ഒരുക്കിട്ടുണ്ട്.

മുന്നിൽ തന്നെ വിശാലമായ സിറ്റ്ഔട്ട്‌ കാണാം. ഇരിപ്പിടത്തിനായി മരത്തിന്റെ കസേരകൾ ഇവിടെ ഒരുക്കിട്ടുണ്ട്. രസകരമായ കാഴ്ച്ചകളാണ് വീടിന്റെ ഉള്ളിൽ. അമിതമായ ഇന്റീരിയർ വർക്കുകൾ ഇല്ലാതെ ലളിതമായ ഇടമാണ് ഉൾവശങ്ങളിൽ കാണാൻ സാധിക്കുന്നത്. മറ്റ് വീടുകളിൽ കാണാൻ കഴിയുന്നത് പോലെയുള്ള സൗകര്യങ്ങളാണ് ഈ വീട്ടിലെ ലിവിങ് ഹാളിൽ കാണാൻ സാധിക്കുന്നത്.

low budget home
നല്ല അടക്കവും ഒതുക്കവുമുള്ളൊരു വീട് വേണോ?എങ്കിൽ വെറും 880 sqft ലെ ഈ കിടിലൻ വീടൊന്നു കണ്ടു നോക്കൂ. | 880 SQFT Budget Home Tour Malayalam 3

അത്യാവശ്യം പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ടേബിൾ ഇവിടെ കാണാം. ഡൈനിങ് ഹാളിന്റെ ഇടത് വശത്തായി ചില്ല് കൊണ്ട് ഒരു അലങ്കാരം ഒരുക്കിട്ടുണ്ട്. മുകളിലേക്കുള്ള പടികളിൽ ഗ്രാനൈറ്റാണ് ഒട്ടിച്ചിരിക്കുന്നത്. വെള്ള ഗോതമ്പിന്റെ നിറമുള്ള ഇവിടത്തെ ടൈലുകൾക്ക് പ്രേത്യേക ഭംഗി തന്നെയാണ്. ഡൈനിങ് ഏരിയയുടെ എതിരെയാണ് ആദ്യത്തെ ബെഡ് സ്പേസ് ഒരുക്കിട്ടുള്ളത്. അതിവിശാലമായ കിടപ്പ് മുറിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

വിശാലമായ മുറിയായതിനാൽ ക്രോസ്സ് വെന്റിലേഷൻ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയിലേക്ക് നീങ്ങുമ്പോൾ കാണാൻ കഴിയുന്നത് നല്ല കാറ്റും വെളിച്ചവുമുള്ള മുറിയാണ്. കോണിപടിയുടെ കീഴിലായി കോമൺ ടോയ്ലറ്റ് ക്രെമികരിച്ചിട്ടുണ്ട്. മൂന്നാമത്തെ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം സംവിധാനം ഒരുക്കിട്ടുണ്ട്. ഈ വീട്ടിൽ ഏറ്റവും കൂടുതൽ ഭംഗിയായി തോന്നിപ്പിക്കുന്നത് അടുക്കളയാണ്. ബാക്കിയുള്ള വിശേഷം വീഡിയോയിലൂടെ അറിയാം.

Location – Kozhikode, Thamarasherry

Total Area – 880 SFT

1) Car porch

2) Sitout

3) Living Hall

4) Dining Hall

5) 3 Bedroom + 1 Bathroom

6) Common Toilet

7) Kitchen

Rate this post