9 Lakh Budget Friendly Home Malayalam : ഒരു രൂപ പോലും കടമില്ലാതെ ഒരു മനോഹരമായ വീട് നിര്മിക്കാനാവുമോ? എങ്കിൽ സാധിക്കും .നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ തന്നെ സഫലമാക്കാൻ ഇറങ്ങിത്തിരിച്ചാൽ അത് സാധിക്കാതെപോകുകയില്ല എന്നതിന് ഉദാഹരണമാണ് ഇന്ന് നമ്മൾ കാണാൻ പോകുന്ന ഭവനം . 9 ലക്ഷത്തിനു 700 sqft ലെ എല്ലാവിധസൗകര്യങ്ങളോടും കൂടിയൊരുവീട് . ചെലവ് ചുരുക്കി വീടുപണിയാൻ ആഗ്രഹിക്കുന്നവർക് ഉത്തമഉദാഹരണമാണ് ഈ വീട് .വലിയ വീടിനുള്ളിൽ സന്തോഷം ഇല്ലാതെ കഴിയുന്നതിനേക്കാൾ കൊച്ച് വീട്ടിനുള്ളിൽ ഒത്തിരി സന്തോഷത്തോടെ കഴിയുന്നതാണ്. പ്ലോട്ടിന്റെ ഷേപ്പ് അനുസരിച്ചാണ് വീടും നിർമിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ വീടിനു രണ്ടുമുഖങ്ങൾ ആയി ആണ് കാണാൻ പറ്റുക .അത് വീടിന്റെ അട്ട്രാക്ഷൻ കൂട്ടുന്നുമുണ്ട് .
ഈ വീടിനു ഓടാന് ഉപയോഗിച്ചിട്ടുള്ളത് പക്ഷെ സാധാരണ ഓടുവീടുകളേക്കാൾ മനോഹരമായ കാഴ്ചയാണ് നമുക്കീവീട് നൽകുന്നത് . ചാരകളറിലുള്ള ഫ്ലോർ ടൈലുകളാണ് വീടിന്റെ സിറ്റ്ഔട്ടിൽ പതിച്ചിക്കുന്നത് .വളരെ ഭംഗിയേറിയ ടൈലുകൾ വീടിന്റെ മനോഹാരിത കൂട്ടുന്നുമുണ്ട്. വീടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു ലിവിങ് ഏരിയയും ഡൈനിങ്ങ് ഏരിയയും ഏകദേശം ഒരേഭാഗത്തായി കൊടുത്തിട്ടുണ്ട് . പ്രത്യേകം പാര്ടീഷൻ കൊടുത്തിട്ടില്ലെങ്കിലും വളരെ അതികം പ്രൈവസി ഫീൽചെയുന്ന രീതിയിൽ തന്നെയാണ് ഈ ഭവനമുള്ളത്.ലിവിങ്ങിൽ ഇരിക്കാനായി സോഫയും ഡൈനിങ്ങ് ഏരിയയിൽ ആറു ഇരിപ്പിടങ്ങളും സെറ്റ് ചെയ്തിട്ടുണ്ട് . ഈ വീടിന്റെ വാളുകൾ നിർമിച്ചിരിക്കുന്നത് മഡ്ലോക്ക് ഉപയോഗിച്ചിട്ടാണ് .അതുകൊണ്ടു തന്നെ വളരെ ചിലവുകുറഞ്ഞ ഒരു വീടായി മാറുന്നതും .ഈ വീടിനു
ഒരു റിസോർട് ഫീൽ കൊടുക്കുന്നതും വീടിന്റെ വാളുകൾ തന്നെയാണ് .ഡൈനിങ്ങ് ന്റെ ഒപ്പം തന്നെ ഒരു വാഷ്ബേസിനും കൊടുത്തിട്ടുണ്ട് . ഈ വീടിനു രണ്ടു ബെഡ്റൂമുകളാണ് ഉള്ളത് . രണ്ടു ബെഡ്റൂമിനും കൂടി ഒരു കോമൺ ബാത്ത്റൂം ആണ് നൽകിയിരിക്കുന്നത് . ബെഡ്റൂമുകളും ബാത്റൂമും അത്യാവശ്യം സ്പേസ് കൊടുത്തിട്ടുണ്ട് എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയൊരു പ്രത്യേകത .ബെഡ്റൂമിൽ വുഡ്കളറിൽ തന്നെയാണ് സ്റ്റോറേജ് സ്പേസ് നൽകിയിരിക്കുന്നത് .ക്ലാസ് ലൂക്കാണ് ഈ വീടിന്റെ ബെഡ്റൂമുകൾക്കു .കിച്ചണിലേക്കു കയറുന്നത് മുന്നെആയിട്ടു ഒരു വർക്കിംഗ് ഏരിയ ആണ് കൊടുത്തിട്ടുള്ളത് . അവിടെയും അത്യാവശ്യം സ്റ്റോറേജ് സ്പേസ് നൽകിയിട്ടുള്ളത് വീടിനെ അടുക്കുംചിട്ടയുമുള്ളതാകുന്നു . അടുത്തതായി തന്നെ കിച്ചനും നൽകിയിട്ടുണ്ട് .
വർക്കിങ് ഏരിയായിൽ തന്നെയാണ് ഫ്രിഡ്ജും മറ്റും വെക്കാനായുള്ള സൗകര്യം കൊടുത്തിട്ടുള്ളത് .എല്ലാ ഏരിയയിലും വിൻഡോകൾ നൽകിയിട്ടുള്ളത് കൊണ്ട് വീട്ടിൽ നന്നായി എയർപാസ്സേജുകിട്ടുന്നുമുണ്ട് .കിച്ചണിന്റെ കൌണ്ടർ ടോപ്പിൽ ബ്ലാക്ക് കളർ ടൈലാണ് നൽകിയിട്ടുള്ളത് . വീടിന്റെ ബാക് സൈഡിലായി സാധാഅടുപ്പും നിര്മിച്ചിക്കുന്നത് നമ്മളെ അത്ഭുധപെടുത്തും. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വീട് നിര്മിച്ചിരിക്കുന്നതും ഒരു സാധാരണക്കാരൻ തന്നെയാണ് . വീടിന്റെ ചുറ്റും മനോഹരമായ ചെടികൾ വെച്ച് പിടിപ്പിച്ചതും വീടിന്റെ കൂടുതൽ ഭംഗിയുള്ളതാക്കിയിട്ടുണ്ട് .