FotoJet 3

Low Budget Home Malayalam : വളരെ കുറഞ്ഞ സ്ഥലത്ത് 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടി പണിത ഈ വീട് തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ജി ഐ പൈപ്പ് ഉപയോഗിച്ചാണ് ഗേറ്റ് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണും ഗ്രാസും ഉപയോഗിച്ച് ഭംഗിയാക്കി എടുത്തിരിക്കുന്നു.ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ആണ് വീടിന്റെ എക്സ്റ്റീരിയർ എലിവേഷൻ ചെയ്തിട്ടുള്ളത്. ബോക്സ്,എൽ ഷേപ്പ് കൺസെപ്റ്റിൽ ആണ് വീടിന്റെ നിർമ്മാണ മാതൃക.

FotoJet 1

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അത്യാവശ്യം വലിപ്പത്തിൽ ചാരുപടികളോട് കൂടിയ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ അവിടെ നിന്നു തന്നെ സ്റ്റെയർ കേസ് എന്നിവ നൽകിയിട്ടുണ്ട്. സ്റ്റെയർകേസിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള കമ്പി ഉപയോഗിച്ചുള്ള ഹാൻഡ് റെയിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. നീളത്തിൽ ഉള്ള വരാന്ത താണ്ടി മുന്നോട്ട് പോകുമ്പോൾ എത്തിച്ചേരുന്നത് ആറുപേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള വിശാലമായ ഒരു ഡൈനിങ് ഏരിയയിലാണ്. കുറച്ച് അപ്പുറത്തായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു കിച്ചനും നൽകിയിരിക്കുന്നു.

വീടിന്റെ താഴത്തെ നിലയിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് ഒരു ബെഡ്റൂമും മുകളിലത്തെ നിലയിൽ രണ്ട് അറ്റാച്ച് ഡ് ബാത്റൂം സൗകര്യത്തോട് കൂടിയ ബെഡ്റൂമുകളുമാണ് നൽകിയിരിക്കുന്നത്. കൂടാതെ മുകളിലേക്ക് കയറുന്ന ഭാഗത്ത് ഒരു അപ്പർ ലിവിങ് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. വീട് നിർമ്മിക്കാൻ സ്ഥലപരിമിതി ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്നതാണ് ഈ വീടിന്റെ നിർമ്മാണം.

Location -Thrissur

Area-1550 sqft

1)sitout

2)Living area+staircase

3)Dining area

4)kitchen

5)Bedroom

6)Upper living + 2 bedrooms

Rate this post