veedu 2

Budget Home Tour Kerala : എറണാകുളം പെരുമ്പാവൂറിൽ മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ 1300 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കും വിശേഷങ്ങളിലേക്കും കടക്കാം. നാല് സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 45 ലക്ഷം രൂപയാണ് ഈ വീടിനു ചിലവ് വരുന്നത്. വെള്ള പെയിന്റിൽ വീട് മുഴുവൻ സുന്ദരമായിരിക്കുന്നത് കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇടത് വശത്തായി ഒരു കാർ പോർച്ച് കാണാം.

കാർ പോർച്ചിന്റെ അരികെയാണ് സിറ്റ്ഔട്ട്‌ വരുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് ഈ വീട്ടിൽ വരുന്നത്. വാതിൽ തുറന്ന് ആദ്യം തന്നെ കയറി ചെല്ലുന്നത് ഹാളിലേക്കാണ്. ഡൈനിങ് ഹാളിനെയും ലിവിങ് ഹാളിനെയും വേർതിരിച്ചിരിക്കുന്നത് പർഗോള വർക്കിൽ ചെയ്ത ഒരു പാർട്ടിഷനാണ്. ഹാളിൽ മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങളാണ് കാണുന്നത്. മൂന്ന് കിടപ്പ് മുറികൾ ഇവിടെ കാണാൻ കഴിയും. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്നത് പടികളും കാണാം.

veedu 2
പിടിവിടരുത് നിങ്ങൾ ഈ സുന്ദരഭവനം; ഇനി സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീടുകളുടെ കാലം.!! വീഡിയോ.! | Budget Home Tour Kerala 3

മുറികളിൽ അറ്റാച്ഡ് ബാത്രൂമാണ് കൊടുത്തിരിക്കുന്നത്. മുറികളിൽ അത്യാവശ്യം നല്ല രീതിയിലുള്ള സ്പേസ് കൊടുത്തിരിക്കുന്നത് കാണാം. മൂന്ന് പാളികൾ അടങ്ങിയ രണ്ട് ജാലകങ്ങൾ ഇവിടെ ഒരുക്കിട്ടുണ്ട്. ആവശ്യത്തിലധികം വെളിച്ചവും കാറ്റും കടക്കാനുള്ള സംവിധാനങ്ങൾ കൊടുക്കാൻ മറന്നിട്ടില്ല. ഒരു ചെറിയ കുടുബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ സുന്ദരമായ വീട്ടിൽ കാണാം.

ഒരു വീടിന്റെ പ്രധാന ഭാഗം ആണല്ലോ അടുക്കള. വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കള തന്നെയാണ്. ഒന്നിൽ കൂടുതൽ പേർക്ക് സുഖമായി നിന്ന് പെരുമാറാനുള്ള സൗകര്യം ഈ അടുക്കളയിൽ കാണാം. സ്റ്റോറേജ്, കാബോർഡ് വർക്ക്‌സ് തുടങ്ങിയവും ഇവിടെ കാണാം. കൂടുതൽ കാര്യങ്ങൾക്ക് വീഡിയോ തന്നെ കാണുക.

Location : Ernakulam, Perumbavoor

Total Area : 1300 SFT

Plot : 4 Cent

Total Price : 45 Lacs

1) car Porch

2) Sitout

3) Living Area

4) Dining Hall

5) 3 Bedroom + Bathroom

6) Kitchen

Rate this post