FotoJet146

Modern House Plan Malayalam : സാധാരണകാർക്ക് സ്വപ്നങ്ങളിൽ കാണാൻ സാധിക്കുന്ന ചിലവ് കുറഞ്ഞ മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. വീടിന്റെ എക്സ്റ്റീരിയർ അതുപോലെ ഇന്റീരിയർ വർക്കുകൾ വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്ത് വെച്ചിരിക്കുന്നത്. വീട് വിശദമായി പരിചയപ്പെടാം. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ അത്യാവശ്യം സ്ഥലം നിറഞ്ഞതാണ്. വാതിലുകളും ജനാലുകളിലും തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് അതിനോടപ്പം ഡൈനിങ് ഹാളും ഉള്ളതിനാൽ കുറച്ചു സ്ഥലം ലാഭമായി ലഭിച്ചു.

ലിവിങ് ഏരിയ നോക്കുകയാണെങ്കിൽ ഒരു സോഫ സെറ്റും, അതുപോലെ കോഫീ മേശയും ഒരുക്കിട്ടുണ്ട്. ഡൈനിങ് ഹാളിൽ തടി കൊണ്ടുള്ള മേശയും കസേരകളുമാണ് ഉള്ളത്. അതിന്റെ തൊട്ട് അരികെ തന്നെ ഒരു വാഷിംഗ്‌ ബേസും കണ്ണാടിയും സജ്ജീകരിച്ചിട്ടുണ്ട്. എൽ ഈ ഡി ലൈറ്റുകൾ നൽകിയതിനാൽ രാത്രി കാലങ്ങളിൽ സുന്ദരമായിട്ട് കാണാൻ കഴിയുന്നതാണ്.

FotoJet146
ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന നാല് സെന്റിൽ നിർമ്മിച്ച മോഡേൺ വീട്. | Modern House Plan Malayalam 3

ആദ്യ കിടപ്പ് പരിശോധിക്കുകയാണെങ്കിൽ ആവശ്യത്തിലധികം സ്ഥലമിവിടെ ഉണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയിലാണ് ഡ്രെസ്സിങ് ഏരിയ, വാർഡ്രോബ്, അറ്റാച്ഡ് ടോയ്ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ നൽകിട്ടുണ്ട്. അടുക്കളയിലേക്ക് നീങ്ങുകയാണെങ്കിൽ മോഡുലാർ അടുക്കളയും ഷെൽഫ് അതുപോലെ റാക്സ് നൽകി മനോഹരമായി ഒരുക്കിട്ടുണ്ട്. ചെറിയ ഡൈനിങ് മേശ നൽകിട്ടുണ്ട്. അടുക്കളയിൽ നിന്നും നേരെ എത്തി ചേരുന്നത് വർക്ക് ഏരിയയിലേക്കാണ്.

വർക്ക്‌ ഏരിയയിൽ ട്രെഡിഷണൽ അടുപ്പാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ലോർ നോക്കുമ്പോൾ തടി, ഗ്ലാസ്സ് കൊണ്ട് ഉണ്ടാക്കിയ പടികളിൽ കയറി എത്തുന്നത് ഹാളിലേക്കാണ്. ഒരു വാതിലും അതിനപ്പുറം ഓപ്പൺ ടെറസാണ് നൽകിരിക്കുന്നത്. കൂടാതെ ഒരു കോമൺ ടോയ്‌ലെറ്റും, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ മുറിയും ഇവിടെ കാണാം. ഡബിൾ കോട്ട് കിടക്കയും അറ്റാച്ഡ് ബാത്രൂമുണ്ട് ഈ മുറിയിലുണ്ട്.

Location – Thirur, Malappuram

Built Up Area – 2100SFT

Total Plot – 10 Cent

Total Cost – 42 lakhs

Engineer – Rafeeq

1) First Floor

a) Sitout

b) Car Porch

c) Living + Dining hall

d) 2 Bedroom + Bathroom

e) Kitchen + Work Area

2) First floor

a) Small Hall

b) Common Toilet

c) Bedroom + Bathroom

d) Open terrace

Rate this post