Traditional Home Tour : ഏകദേശം അറുപതു വർഷം പഴക്കവും കൂടാതെ ഒരുപാട് ചെടികൾ കൊണ്ട് അലങ്കരിച്ച അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ പച്ചപ്പുകൾ കൊണ്ട് സ്വർഗം പോലെയാക്കിയ വീടാണ് ആർക്കും കാണാൻ സാധിക്കുന്നത്. അതി ഗംഭീരമായിട്ടാണ് വീട് ഒരുക്കിരിക്കുന്നത്. വീടിന്റെ പരിസരം കണ്ട് കഴിഞ്ഞാൽ അറുപത് വർഷം പഴക്കം ഉണ്ടെന്ന് അറിയില്ല. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ് ഈ മനോഹരമായ കാഴ്ച്ച കാണാൻ സാധിക്കുന്നത്.
ഒരുപാട് തരത്തിലുള്ള വ്യത്യസ്തമായ ചെടികളാണ് നമ്മൾക്കു ഇവിടെ കാണാൻ കഴിയും. ചെടികളുടെ നിറങ്ങൾ തന്നെയാണ് വീടും പരിസരവും കൂടുതൽ മനോഹരമാക്കുന്നത്. ഇത്രെയും ചെടികൾ ഈ വീട്ടുക്കാർ എങ്ങനെയാണ് പലിപാലിക്കുന്നതെന്ന് നോക്കാം. വേനൽക്കാലത്ത് ആവശ്യത്തിലധികം വെള്ളം ചെടികൾക്ക് നൽകണം. മഴക്കാലത്ത് അത്രയും പലിപാലിക്കാറില്ല. അതായത് വേണ്ടത്ര പലിപാലനം മഴക്കാലത്ത് വേണ്ടെന്ന് ചുരുക്കം.
ഈ വീട്ടിലെ ഉടമസ്ഥർ ആദ്യം പൂക്കൾ കൊണ്ടുള്ള കൃഷിയായിരുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം പൂക്കൾ ഉണങ്ങി പോകുന്നതെന്ന് വീട്ടുക്കാർ ചെടി വളർത്തുന്നതിടയിലേക്ക് മാറുകയായിരുന്നു. ചാണക വെള്ളമാണ് ചെടികൾക്ക് പ്രധാനമായും വളമായി നൽകുന്നത്. മറ്റ് കെമിക്കൾ അടങ്ങിയ വളങ്ങൾ ഇത്തരം ചെടികൾക്ക് വീട്ടുക്കാർ ഉപയോഗിക്കാറില്ല. പൂക്കൾ വളർത്തുമ്പോൾ ഒരു സമയം കഴിഞ്ഞാൽ അതിന്റെ ഭംഗി പോകുന്നതായി കാണാം.
എന്നാൽ ചെടിയുടെ ഇലകൾക്ക് എത്ര നാലും അതിന്റെ ഭംഗി നിലനിൽക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ എന്തുകൊണ്ടും പൂക്കൾ വളർത്തുന്നതിനെക്കാളും ലാഭവും സമയ ചിലവും ഇതിനു വേണ്ട എന്നതാണ് മറ്റൊരു സത്യം. പഴമ അടങ്ങിയ വീടയായത് കൊണ്ട് തന്നെ വീടും പരിസരവും അതിന്റെ ഭംഗി എപ്പോഴും നിലനിൽക്കുന്നതായിരിക്കും.