house

Super Home Tour Malayalam : നമ്മൾ എപ്പോളും നോക്കാറുള്ളത് വീടിന്റെ വിശേഷങ്ങളാണ്. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വീടുകളിലെ ഏറ്റവും കൂടുതൽ ശ്രെദ്ധ നൽകേണ്ട ഒന്നാണ് ജനൽ. ജനലിന്റെ ക്വാളിറ്റിയിലും മറ്റ് പ്രധാനപ്പെട്ട ഏരിയകളിൽ ആവശ്യത്തിലധികം ശ്രെദ്ധ നൽകിയില്ലെങ്കിൽ ഏറ്റവും ഒടുവിൽ നമ്മൾക്ക് പണി കിട്ടാവുന്നതാണ്. മലപ്പുറം വളാഞ്ചേരിയിലാണ് ഇന്ന് ജനലിന്റെ വിശേഷങ്ങൾ നമ്മൾ നോക്കാൻ പോകുന്നത്.

ഈ വീട്ടിലെ ജനൽ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ക്വാളിറ്റി ഒറ്റ നോട്ടത്തിൽ തന്നെ നമ്മൾക്ക് ഇഷ്ടപ്പെടുന്നതാണ്. ഈ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ നല്ലൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കയറി ചെല്ലുമ്പോൾ വലിയ രീതിയിലുള്ള ജനലാണ് കാണാൻ കഴിയുന്നത്. രണ്ട് പാർട്ടിഷനായിട്ടാണ് ഈ വലിയ ജനാലുകൾ ചെയ്തിരിക്കുന്നത്. ടഫ് ഗ്ലാസ്സാണ് നൽകിരിക്കുന്നത്. തൊട്ട് അടുത്ത് തന്നെ ടാറ്റായുടെ സ്റ്റീൽ കൊണ്ട് നിർമ്മിച്ചെടുത്ത ഡോർ കാണാം. വ്യത്യസ്തമായ ജനൽ ഡിസൈനുകൾ ഇവിടെ വരുന്നുണ്ട്.

FotoJet19
ജയ്സാൽമീർ ഫ്ലോറിങ്, വലിയ ജനലുകൾ അടങ്ങിയ പച്ചപ്പുകൾ നിറഞ്ഞ അതിമനോഹരമായ വീട്. | Super Home Tour Malayalam 3

ഫ്ലോറുകൾക്ക് ജസാമീയർ മാർബിളാണ് നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗിയും ക്വാളിറ്റിയും അവിടെ കാണാം. ഇന്ത്യയിൽ രാജസ്ഥാനിൽ നിന്ന് മാത്രം ലഭിക്കുന്ന പ്രേത്യേക തരം കല്ലുകളാണ് ഇവ. സ്വർണ കല്ല് എന്ന പേരിലും ഈ മാർബിൾ അറിയപ്പെടുന്നുണ്ട്.

വീട്ടിലെ ഓരോ ഭാഗങ്ങളും ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഓരോ ഡിസൈനുകൾ ചെയ്തിട്ടുള്ളത്. ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ച വരുത്തിട്ടില്ല. സാധാരണ വീടുകളിൽ തേക്കിൻ തടികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ചിതൽ ശല്യം മൂലം അനോജ്യമായ ഒന്നാണ് സ്റ്റീലിന്റെ വാതിലുകൾ. ഇവ ചിലവ് കുറയ്ക്കാനും സഹായിക്കുന്നു. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോ കണ്ട് മനസ്സിലാക്കാം.

Rate this post