16 Lakhs Budget Friendly Home Tour : നമ്മൾ അടുത്തറിയാൻ പോകുന്നത് വയനാട് ജില്ലയിലെ പുൽപള്ളി എന്ന സ്ഥലത്തുള്ള ഒരു വീടാണ്. 968 സ്ക്വയർ ഫീറ്റ് മൂന്ന് കിടപ്പ് മുറി കൂടാതെ രണ്ട് ബാത്രൂം കൂടി അടങ്ങിയ 16 ലക്ഷം. രൂപയുടെ അതിമനോഹരമായ വീടിന്റെ ഭംഗിയേറിയ കാഴ്ച്ചകളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ഇന്റീരിയർ അടക്കം നോക്കുകയാണെങ്കിൽ വെറും 20 ലക്ഷം രൂപയോളമാണ് വന്നിട്ടുള്ളത്.
ഒരു സാധാരണക്കാരനു ചുരുങ്ങിയ ചിലവിൽ വീട് വെക്കാൻ ആഗ്രെഹം ഉണ്ടെങ്കിൽ ഇത്തരം വീടുകൾ മാതൃകയാക്കേണ്ടവയാണ്. എല്ലാവർക്കും അറിയേണ്ടത് 1000 സ്ക്വയർ ഫീറ്റിൽ താഴെയും കൂടാതെ ചുരുങ്ങിയ ചിലവിൽ എങ്ങനെ വീട് വെക്കാമെന്നതിനെ കുറിച്ചാണ്. ഇരുപത് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു വീട് പണി തീർക്കാൻ കഴിയുമോ എന്ന് പലർക്കും സംശയം ഉണ്ടായേക്കാം.
ശ്രീമതി ജിബി ജോസിന്റെ മനോഹരമായ വീടിന്റെ കാഴ്ച്ചകൾ നമ്മൾക്ക് വിഡിയോയിലൂടെ കാണാൻ കഴിയുന്നുണ്ട്. ഈ വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ബിൽഡിംഗ് ഡിസൈനർസാണ്. ആരുടെയും മനം മയ്ക്കുന്ന കാഴ്ച്ചകളാണ് വീടിന്റെ മുൻവശം കാണാൻ സാധിക്കുന്നത്. കയറുന്ന സിറ്റ്ഔട്ടിന്റെ മുകളിലേക്ക് ഒരു ബോക്സ് ആകൃതിയിൽ ഡിസൈൻ നൽകിരിക്കുന്നത് കാണാം. വളരെ ഭംഗിയായിട്ടാണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത്.
ബ്ലൂഷ് ഗ്രെ ടെസ്റ്റർ വർക്കാണ് ഈ ചുവരിനു നൽകിരിക്കുന്നത്. അലുമണിയം ഫാബ്രിക്കേഷനാണ് ജാലകങ്ങൾക്ക് കൊടുത്തിട്ടുള്ളത്. ഇതിലൂടെ ചിലവ് ഏറെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. സിറ്റ്ഔട്ട് മനോഹരമാക്കാൻ സീലിംഗിൽ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. സ്റ്റീൽ ഡോറാണ് പ്രധാന വാതിൽ കൊടുത്തിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് കം ഡൈനിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം.
Location : Wayanad
Total Area : 968 SFT
Total Cost : 20 Lacs
Budget : 16 Lacs
1) Sitout
2) Living Cum Dining Hall
3) 3 Bedroom + 2 Bathroom
4) Kitchen