4 Lakh Budget Friendly Home Malayalam ; നാല് ലക്ഷം രൂപയിൽ പണിത മോഡേൺ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വീടിന്റെ എലിവേഷനിൽ പാനൽ ലൈറ്റ്സ് നല്കിരിക്കുന്നതായി കാണാം. അത്യാവശ്യം സ്ഥലം നിറഞ്ഞ ഒരു കാർ പോർച്ച് വീടിന്റെ വലത്ത് ഭാഗത്ത് കാണാൻ കഴിയുന്നു. ചെറിയ സിറ്റ്ഔട്ടാണ് വരുന്നത്. പ്രധാന വാതിൽ തേക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ ഹാളിലേക്കാണ് എത്തിചേരുന്നത്.
250 ചതുരശ്ര അടിയിലാണ് ഹാൾ വരുന്നത്. ഈ ഹാളിൽ തന്നെയാണ് ഡൈനിംഗ് ഹാൾ വരുന്നത്. പ്രധാനമായും മൂന്ന് പാളികൾ ഉള്ള ജനാലുകളാണ് ഹാളിൽ കൊടുത്തിരിക്കുന്നത്. ചുമരിൽ മൂന്ന് ബോക്സ് നൽകിരിക്കുന്നതായി കാണാം. ഇരിപ്പിടത്തിനായി സോഫയും മറ്റ് സൌകര്യങ്ങൾ കാണാം. ഡൈനിംഗ് ഏരിയയുടെ അരികെ തന്നെ വാഷ് ബേസ് കൌണ്ടര് കൊടുത്തിരിക്കുന്നത്. അത്യാവശ്യം പേർക്ക് ഇരുന്ന് കഴിക്കാനുള്ള ഇരിപ്പിടം ഡൈനിംഗ് ഹാളിൽ തന്നെയുണ്ട്.
മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. അതിലൊരെണ്ണം മാസ്റ്റർ ബെഡ്റൂമാണ്. മാസ്റ്റർ ബെഡ്റൂമിൽ രണ്ട് കിടക്കകൾ വരുന്നതായി കാണാം. കൂടാതെ രണ്ട് ഭാഗങ്ങളിൽ മൂന്ന് പാളികൾ അടങ്ങിയ ജനാലുകൾ കൊടുത്തിട്ടുണ്ട്. മാസ്റ്റര് ബെഡ്റൂമിലാണ് അറ്റാച്ചഡ് ബാത്റൂം വരുന്നത്. ഈ മുറിയുടെ അരികെയായി കോമൺ ബാത്റൂം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള മുറികളിൽ മറ്റ് വീടുകളിൽ കാണാൻ കഴയുന്ന സൌകര്യങ്ങളാണ് ഉള്ളത്.
പ്രധാനമായും രണ്ട് അടുക്കളയാണ് നിർമ്മിച്ചിട്ടുള്ളത്. ആദ്യത്തെ അടുക്കളയിൽ അത്യാവശ്യം സ്റ്റോറേജ് , കബോർഡ് വർക്കുകൾ നൽകിരിക്കുന്നതായി കാണാം. രണ്ടാമത്തെ അടുക്കളയിൽ വർക്ക് ഏരിയ കൂടി കൂട്ടിചേര്ത്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുളള അടുക്കളയാണെന്ന് ഒറ്റ നോട്ടത്തിൽ നമ്മൾക്ക് മനസിലാക്കാൻ കഴിയുന്നതാണ്. നാല് ലക്ഷം രൂപയിൽ ഇതുപോലെയുള്ള വീടാണോ നിങ്ങളുടെ മനസിലെങ്കിൽ തുടര്ന്ന് വീഡിയോ കണ്ട് അടുത്തറിയുക.