Beautiful Kerala home and Landscape Viral : കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയ ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. എറണാകുളം മുവാറ്റുപുഴയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഈ വഴിയിൽ കൂടി പോകുന്ന ആരും ഒന്ന് നിർത്തി വീട് നോക്കി പോകും. അത്രക്കും മനോഹരമാണ് ഈ തറവാട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് വേറെ ലെവലായി മാറിയിരിക്കുകയാണ്.
ഏകദേശം 70 വർഷത്തിലേറെ പഴക്കം ഈ തറവാടിനുണ്ട്. വീടിന്റെ മുന്നിൽ കൂടെ തോടാണ് പോകുന്നത്. അതുകൊണ്ട് വീട്ടിലേക്ക് കടക്കാൻ പാലം പണിയേണ്ടി വന്നു. വീട്ടിലേക്ക് എത്തണമെങ്കിൽ കുറച്ചു നടക്കാൻ ഉണ്ട്. എന്നാൽ നടക്കുന്ന പാതയിലെ രണ്ട് വശങ്ങളിലും മനോഹരമായ പൂക്കൾ ചെടികൾ നിറഞ്ഞു നിൽക്കുന്നത് കാണാം.
കൂടാതെ നടക്കുന്ന പാത കഴിഞ്ഞാൽ കുറച്ച് പടികളാണ് വീട്ടിലേക്ക് കയറാൻ നിർമ്മിച്ചിരിക്കുന്നത്. പടികൾ കയറി എത്തി ചെല്ലുന്നത് മനോഹരമായ വീടിന്റെ മുന്നിലാണ്. പറമ്പരാഗത തനിമ നിലനിർത്തിയാണ് ഇപ്പോളും വീട് ഗൃഹനാഥൻ കാത്തു സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്റെ ഉൾവശം ആണെലും പുറഭാഗം ആണെലും ഭംഗിയേറിയ കാഴ്ച്ചകളാണ് കാണാൻ സാധിക്കുന്നത്. ആർകും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന ഒരു പ്ലോട്ട് എന്ന് വേണമെങ്കിൽ പറയാം.
വീട്ടിൽ കൂടുതൽ മച്ചാണ് കാണുന്നത്. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട് കാണാം. സിറ്റ്ഔട്ടിൽ നിന്നും നേരെ ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. ഇവിടെയാണ് ഇരിപ്പിടത്തിനും മറ്റ് സൗകര്യങ്ങൾ കാണാൻ കഴിയുന്നത്. വീട്ടിൽ ഉള്ള മിക്ക വസ്തുക്കളും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചതാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തന്നെ കാണാം.