SIMPLE HOME TOUR 1

30 Lakhs Home Tour Malayalam : കൊല്ലം സ്വേദേശിയായ അജ്മൽ എന്ന വ്യക്തിയുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് കാണാൻ പോകുന്നത്. 1800 സ്ക്വയർ ഫീറ്റിൽ മുപ്പത് ലക്ഷം രൂപയ്ക്കാണ് അതിമനോഹരമായ വീട് പണിതിരിക്കുന്നത്. വീടിന്റെ വലത് ഭാഗത്തായി അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള കാർ പോർച്ച് സൗകര്യം കാണാം. 9 സെന്റ് പ്ലോട്ടിലാണ് ഈയൊരു സ്ഥലം വരുന്നത്. സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ ചെറിയ പർഗോള വർക്കുകൾ നൽകിട്ടുണ്ട്.

കൂടാതെ ഇരിപ്പിടത്തിനായി ഇരിപ്പിടം സൗകര്യം ഒക്കെ കാണാം. ഗ്രാനൈറ്റാണ് ഫ്ലോറിൽ വരുന്നത്. കസേരകളും, വാതിലുകളും വരുന്നത് പ്ലാവിലാണ്. ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ. എൽ ആകൃതിയിൽ സെറ്റി ഇട്ടിരിക്കുന്നതായി കാണാം. സീലിംഗിൽ ആകർഷിതമാക്കാൻ ചെറിയ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. അടുത്ത് ഹാളിലേക്ക് നീങ്ങുമ്പോൾ ഒരു ഭാഗത്ത് ഫാമിലി ലിവിങ് ഏരിയയും, മറ്റ് ഭാഗത്തായി ഡൈനിങ് ഏരിയയുമാണ് വരുന്നത്.

SIMPLE HOME TOUR 1
ഒറ്റനിലയിലെ മനോഹരമായ വീട്; ലാളിത്യം സൗന്ദര്യമാക്കിയ സുന്ദര ഭവനം.!! വീഡിയോ.!! | 30 Lakhs Home Tour Malayalam 3

ഫാമിലി ലിവിങ് ഏരിയയിലാണ് ടീവി യൂണിറ്റ് വരുന്നത്. കൂടാതെ ഒരു കോർണർ സെറ്റി കൊടുത്തിരിക്കുന്നതും കാണാം. വളരെ സിമ്പിലായിട്ടാണ് ഓരോ ഭാഗങ്ങളും ചെയ്തിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഏരിയയാണ് ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ കാണുന്നത്. അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളതും കാണാം.

മനോഹരമായ ഡിസൈൻസാണ് ഈയൊരു വാഷ് ബേസ് യൂണിറ്റിൽ വന്നിരിക്കുന്നത്. ഈ വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. ആദ്യ കിടപ്പ് മുറിയിലേക്ക് വരുമ്പോൾ അത്യാവശ്യം ഇടം നിറഞ്ഞ ബെഡ്‌റൂമാണ്. സിമ്പിലായിട്ടാണ് കിടപ്പ് മുറി ഒരുക്കിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട്. കൂടുതൽ കാഴ്ച്ചകൾക്കും വിശേഷങ്ങൾക്കും വീഡിയോ തുടർന്ന് കാണുക.

Location : Kollam

Total Area : 1800 SFT

Plot : 9 Cent

Total Cost : 30 Lacs

1) Car Porch

2) Sitout

3) Living Area

4) Family Living Area

5) Dining Area

6) Kitchen

7) 2 Bedroom + Bathroom

Rate this post