Tropical Budget Friendly House Malayalam : 1800 സ്ക്വയർ ഫീറ്റിൽ നാല് കിടപ്പ് മുറി ഉൾപ്പെടുത്തി ട്രോപ്പിക്കൽ ഡിസൈനിൽ പണിത വീടാണ് പരിചയപ്പെടാൻ പോകുന്നത്. പത്തനംതിട്ട ജില്ലയിൽ ആറന്മുള സ്ഥലത്തുള്ള വീടാണ് വീഡിയോയിൽ കാണുന്നത്. ഈയൊരു സ്ക്വയർ ഫീറ്റിൽ നാല് കിടപ്പ് മുറി സാധ്യമാണോ എന്ന ചോദ്യം പലരുടെ മനസ്സിൽ കടന്നു പോയിട്ടുണ്ടാവും. എന്നാൽ ചെയ്യാൻ കഴിയും എന്ന ഉത്തരമേ ഇവിടെ നൽകാൻ കഴിയുള്ളു.
വീടിന്റെ പ്രധാന ആകർഷണം എന്നത് പുറം ഭാഗത്തുള്ള ഓപ്പൺ കോർട്ടിയാർഡാണ്. മനോഹരമായ ചെടികൾ നട്ട് വളർത്തി വീടിന്റെ പുറം ഭാഗം കൂടുതൽ മനോഹരമാക്കാൻ സാധിക്കും. വീടിന്റെ വലത് ഭാഗത്താണ് കിണർ വരുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് ഇവിടെ കാണുന്നത്. ചെറുതാണെങ്കിലും മനോഹരമായിട്ടാണ് സിറ്റ്ഔട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. തടി കൊണ്ടുള്ള പ്രാധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയിലേക്കാണ് എത്തിപ്പെടുന്നത്.
ഫ്ലോറിൽ ഗ്രെ ബ്ലാക്ക് നിറത്തിലുള്ള ടൈൽസാണ് വന്നിരിക്കുന്നത്. സാധാരണ സീലിംഗ് വർക്കാണ് ചെയ്തിരിക്കുന്നത്. ഈയൊരു ചെറിയ ലിവിങ് ഹാളിൽ സോഫയും, ടീവി യൂണിറ്റും വന്നിട്ടുള്ളത് കാണാം. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലുള്ള ഏരിയയായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ഡിസൈൻ വർക്കുകളും കാണാം.
ഡൈനിങ് ഹാളിൽ മനോഹരമായ ജാലകങ്ങൾ നിർമ്മിച്ചിരിക്കുന്നത് കാണാം. ഓപ്പൺ അടുക്കള ഡിസൈനാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഗ്രാനൈറ്റാണ് ടോപ്പിൽ ചെയ്തിട്ടുള്ളത്. രണ്ട് ഭാഗങ്ങളായി സ്റ്റോറേജ് സംവിധാനം ഒരുക്കിരിക്കുന്നത് കാണാം. അടുക്കള കൂടാതെ തന്നെ വർക്ക് ഏരിയയും സജ്ജീകരിച്ചിട്ടുള്ളത് ഇവിടെ കാണാൻ കഴിയും. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാൻ വീഡിയോ മുഴുവൻ കാണുക.
Location : Pathanamthitta
Total Area : 1800 SFT
1) Sitout
2) Living Area
3) Dining Hall
4) 4 Bedroom + Bathroom
5) Kitchen + Work Area