Interlock Bricks Uses Viral Video : വീട് വെക്കുക എന്നത് പലരുടെയും സ്വപ്നം തന്നെയാണ്. അതുപോലെ തന്നെ വീട് വെക്കുമ്പോൾ ഗുണമേന്മയുള്ള വസ്തുക്കൾ ഉപ്പയോഗിക്കേണ്ടത് കൂടുതൽ ശ്രെദ്ധിക്കേണ്ട കാര്യമാണ്. ഇന്റർലോക്ക് കൊണ്ട് ഒരു വീട് നിർമ്മിക്കാൻ കഴിയോ? അങ്ങനെ നിർമ്മിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. വീഡിയോയിൽ കാണുന്ന കല്ലിനു പ്രധാനമായും രണ്ട് ഭാഗങ്ങളാണ് വരുന്നത്.മേയ്ൽ,
ഫീമേയ്ൽ ഭാഗവും. ഏകദേശം പത്ത് മുതൽ പതിനഞ്ച് കിലോ ഭാരമാണ് ഒരു ഇന്റർലോക്കിന് വരുന്നത്.ഇത്രെയും ഭാരം അടങ്ങിയ കല്ലുകൾ ലോക്ക് ചെയ്തു വെക്കുകയാണെങ്കിൽ പിന്നീട് അത് ഇളക്കി മാറ്റാൻ കഴിയില്ല. ഇന്റർലോക്ക് കൊണ്ട് നിർമ്മിക്കുമ്പോൾ പ്രധാനമായും വരുന്നത് ഫിനിഷിങാണ്. ഇടയിൽ ഗ്യാപ് തുടങ്ങിയവ ഒന്നും കാണാൻ കഴിയില്ല. ഇത്തരം ഇന്റർലോക്ക് കല്ലുകൾ ഉപയോഗിക്കുമ്പോൾ പ്രധാന ലാഭം സിമന്റ് പ്ലാസ്റ്ററിങ് ചെയ്യണ്ടായി വരുന്നില്ല.
കൂടാതെ വെള്ളത്തിന്റെ ലഭ്യത കുറവുള്ള സ്ഥലങ്ങളിൽ ഇത്തരം കല്ലുകൾ ഉപയോഗിക്കാവുന്നതാണ്. പണിയുന്ന സമയത്ത് തന്നെ ജാലകങ്ങളുടെയും വാതിലുകളുടെയും കട്ട്ലകൾ വെച്ചു കഴിഞ്ഞാൽ ലോക്ക് ചെയ്യാവുന്നതാണ്. ഇത്തരം കല്ലുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് നില വരെ തൂണുകൾ ഇല്ലാതെയും പണിയാൻ കഴിയും. എന്നാൽ മൂന്ന് നില മുകളിൽ ആണെകിൽ തൂണുകൾ ആവശ്യമായി വരുന്നതാണ്.
ബാത്റൂമിലും ഇത്തരം കല്ലുകൾ ഉപയോഗിക്കാം
ഇത്തരം കല്ലുകൾ ബാത്രൂം തുടങ്ങിയ ഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ പ്രധാന മെച്ചം നേരെ ടൈലുകൾ പതിപ്പിക്കാവുന്നതാണ്. പ്ലമ്പിങ് ലൈനുകൾ എല്ലാം സാധാരണ ഇന്റർലോക്ക് കട്ട് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച് മുറിച്ച് പ്ലമ്പിങ് വർക്കുകൾ ചെയ്യാവുന്നതാണ്. വീടിനു വേണ്ടി പണിയുമ്പോൾ എട്ട് ഇഞ്ച് വരുന്ന കട്ടകൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഈ കല്ല് കൊണ്ട് പണിയുമ്പോൾ മറ്റ് പ്രധാന മെച്ചമെന്താണെന്ന് നോക്കാം.