amal neerad father

Amal Neerad And Jyothirmayi’s Father C R Omanakuttan Passed Away: തന്റെ അപ്പൂപ്പൻ മണപ്പെട്ട ദുഖത്തിൽ അമൽ നീരദിനും ജ്യോതിർമായിക്കുമൊപ്പം കൊച്ചു മകൻ. പ്രമുഖ സാഹിത്യകാരനും സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന ആളാണ് . സി ആർ ഓമനക്കുട്ടൻ ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത മലയാളികൾ കേട്ടത്. പ്ര. സി ആർ ഓമനക്കുട്ടൻ മലയാളത്തിലെ മുൻ നിര സംവിധായകൻ ആയ അമൽ നീരദിന്റെ പിതാവ് കൂടിയാണ്. അദ്ദേഹത്തിന് 80 വയസ്സായിരുന്നു.

മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന അദ്ദേഹം തന്റെ 23 വർഷത്തെ അധ്യാപന ജീവിതത്തിൽ മമ്മൂട്ടി സലിംകുമാർ എന്നിങ്ങനെ കേരളം അറിയുന്ന നിരവധി താരങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. 25ലേറെ പുസ്തകങ്ങളും 80 ഓളം കഥകളും രചിച്ച അദ്ദേഹം ഹാസ്യ സാഹിത്യത്തിൽ വളരെ പ്രശസ്തനായിരുന്നു.കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് 2010 ൽ അദ്ദേഹം സ്വന്തമാക്കി.

അദ്ദേഹം അവാർഡ് സ്വന്തമാക്കിയത് ശ്രീഭൂതനാഥവിലാസം എന്ന കൃതിക്കാണ്. ദേവദാസ് താണു, കുമാരു,എന്റെ രാധേ ഉറക്കമായോ, കാപ്പാട്, ഓമനകഥകൾ, പകർന്നാട്ടം, അഭിനവശാകുന്തളം, ശവംതീനികൾ, ഫാദർ സെർദിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ, ഈഴവശിവനും വാരിക്കുന്തവും, ആനന്ദം, ചാപ്ലിനും ബഷീറും ഞാനും, ചൂളമരത്തിൽ കാറ്റൂതുമ്പോൾ, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. കൂടാതെ അദ്ദേഹം എലിസബത് ടെയ്‌ലർ, മിസ്സ്‌ കുമാരി എന്നീ പ്രമുഖരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായും

പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നാല് വർഷം പബ്ലിക് റിലേഷൻ വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. ഇപ്പോൾ കുടുംബത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണവാർത്ത. തന്റെ അപ്പൂപ്പനെ ഒരു നോക്ക് കാണാൻ അമ്മയോടും അച്ഛനോട് ഒപ്പം എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ. നടി ജ്യോതിർമയിയുടെ നെഞ്ചോട് ചേർന്ന് കിടന്ന് കരയുകയാണ് കുട്ടി. ആന കളിക്കാനും കഥകൾ പറയാനും കൂടെയുണ്ടായിരുന്ന അപ്പൂപ്പന്റെ വിയോഗത്തിൽ പൊട്ടിക്കരയുകയാണ് ജ്യോതിർമയിയുടെ മകൻ

Rate this post