veedu 1

17 Lakhs Budget Veedu Kerala : തൃശൂർ വടക്കാഞ്ചേരിയിലെ ഏഴര സെന്റ് പ്ലോട്ടിൽ 1325 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഒരു മോഡേൺ വീട് നോക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന വീടാണെന്ന് പറയാം. മിനിമൽ കണ്ടംമ്പറി സ്റ്റൈലിൽ നിർമ്മിച്ച ഈ വീട് ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്നതാണ്. വെള്ള, ഗ്രെ നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റിട്ടുണ്ട്. വ്യത്യസ്തമായ ഭംഗിയാണ് വീടിന്റെ എലിവേഷൻ നോക്കുമ്പോൾ കാണുന്നത്.

വീടിന്റെ പ്രാധാന ആകർഷണം ഇന്റീരിയർ ഡിസൈൻ തന്നെയാണ്. 1325 സ്ക്വയർ ഫീറ്റിൽ സിറ്റ്ഔട്ട്‌, ലിവിങ് റൂം, കോർട്ടിയാർഡ്, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്ത്റൂം, അടുക്കള, വർക്ക്‌ ഏരിയ, പടികൾ എന്നിവയാണ്. വളരെ സാധാരണ ഡിസൈനാണ് കിടപ്പ് മുറിയ്ക്ക് നൽകിരിക്കുന്നത്. എല്ലാ ജാലകങ്ങൾക്കും ചൂടിനെ തരണം ചെയ്യാൻ ക്രോസ്സ് വെന്റിലേഷൻ നൽകിട്ടുണ്ട്.

veedu
വീട് എങ്ങനെ ചുരുങ്ങിയ ചിലവിൽ സുന്ദരമാക്കാം എന്നതിന്റെ തെളിവാണിന്നത്തെ വീട്;വീഡിയോ വൈറൽ. | 17 Lakhs Budget Veedu Kerala 3

വെട്രിഫൈഡ് ടൈൽസാണ് തറകളിൽ നൽകിരിക്കുന്നത്. ബോക്സ്‌ ആകൃതിയിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. ആദിത്യ ബിൽഡ്ർസ് എന്ന കമ്പനിയാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ സ്ഥലമാണ് ലിവിങ് റൂമിനു കൊടുത്തത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് ഡൈനിങ് ഹാളിൽ വരുമ്പോൾ കാണാം.

മോഡേൺ രീതിയിലുള്ള ഡിസൈനാണ് അടുക്കളയ്ക്ക് കൊടുത്തിരിക്കുന്നത്. മറ്റ് വീടുകളിൽ കാണുന്നത് പോലെ ആധുനിക ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഈ അടുക്കളയിൽ കാണാം. മുറികളിൽ മികച്ച രീതിയിൽ പണിതിരിക്കുന്നത്. ആവശ്യത്തിലധികമുള്ള ഇടം ഓരോ മുറികളിലും ഉണ്ട്. അറ്റാച്ഡ് ബാത്‌റൂം ആയത് കൊണ്ട് സൗകര്യമായി. വീടിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Total Area : 1325 Square Feet
Location : Muttikkal, Wadakanchery, Thrissur
Plot : 7.5 Cent, Building Plot : 3 Cent
Owner : Noufal
Budget : 17.5 Lacks

Ground Floor : 1133 Square Feet
1) Sit out

2) Living room

3) Dining space

4) Courtyard

5) 2 Bedroom with attached bathroom

6) Kitchen

7) Work area

Rate this post