modern home

Modern Home Tour Malayalam : എരുമേലിയിലെ റെജി ജോളി എന്നീ ദമ്പതികളുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. സാധാരണ സിമന്റ്‌ കട്ടയിലാണ് കോമ്പൗണ്ട് മതിൽ നിർമ്മിച്ചിട്ടുള്ളത്. വലത് ഭാഗത്തായി കാർ പോർച്ച് നൽകിരിക്കുന്നത് കാണാം. അത്യാവശ്യം വലിയ വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ കഴിയുന്നതാണ്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. 3*3 സൈസിലാണ് സിറ്റ്ഔട്ട്‌ വരുന്നത്. പോളീഷ് ചെയ്ത് തേക്കിലാണ് വീടിന്റെ പ്രധാന വാതിൽ വന്നിരിക്കുന്നത്.

ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ കോൺട്രാസ്‌റ്റ് നിറം ഇവിടെ അനുഭവിച്ചു അറിയാൻ കഴിയും. കടൽ നീല നിറത്തിലുള്ള സോഫയാണ് കോർണർ സൈഡിൽ വരുന്നത്. കയറി വരുമ്പോൾ തന്നെ വലത് ഭാഗത്ത് ചെറിയയൊരു പ്രാർത്ഥന ഇടം കാണാം. ഇവിടെ ഫുള്ളായിട്ട് ആർട്ടിഫിഷ്യൽ ക്ലാഡിങാണ് നൽകിരിക്കുന്നത്. സീലിംഗിൽ പൂർണമായും വന്നിരിക്കുന്നത് ജിപ്സമാണ്. കൂടാതെ മറ്റ് അലങ്കാരം ലൈറ്റുകളും കാണാം.

modern home
ഇങ്ങനെയൊരു വീട് നിങ്ങൾ കണ്ടു കാണില്ല.!! ഇത് നിങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കുന്നൊരു കിടിലൻ ഭവനം. | Modern Home Tour Malayalam 3

ലിവിങ് ഏരിയ കഴിഞ്ഞാൽ നേരെ എത്തി ചെല്ലുന്നത് ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഇവിടെയാണ് ടീവി യൂണിറ്റ് ക്രെമികരിച്ചിരിക്കുന്നത്. തൊട്ട് അരികെ തന്നെയാണ് ഡൈനിങ് ഹാൾ കാണാൻ സാധിക്കുന്നത്. ഏകദേശം ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ ഉണ്ടെന്ന് പറയാം. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഓരോ ഏരിയയും ഡിസൈൻ ചെയ്തിരിക്കുന്നത്.

മുഴുവനായും മോഡുലാർ രീതിയിലാണ് അടുക്കള ചെയ്തിരിക്കുന്നത്. അതിൽ വൈറ്റ് ഗ്രെ നിറങ്ങളുടെ കോമ്പിനേഷനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേത്യേക ഭംഗി തന്നെയാണ് അടുക്കളയ്ക്കുള്ളത്. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ്, കാബോർഡ് വർക്കുകൾ ഈ മോഡുലാർ അടുക്കളയിൽ കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം.

Location – Erumeli

Owner – Mr Reji and Mrs Joly

1) Car Porch

2) Sitout

3) Formal Living Area

4) Family Living Area

5) Dining Hall

6) 3 Bedroom + Bathroom

7) Kitchen

Rate this post