super home tour (2)

Beautiful Home Tour Malayalam : സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഇതിനെ വീട് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. മൂന്ന് സെന്റിൽ 560 സ്ക്വയർ ഫീറ്റിൽ പണിത ഒരു പൂന്തോട്ടം എന്ന് വേണം വിളിക്കാൻ. ഏകദേശം 8 സെന്റിലാണ് ഈ പ്ലോട്ട് നിൽക്കുന്നത്. ആരും ലാൻഡ്സ്‌കേപ്പിനു പ്രാധാന്യം നൽകാറില്ല. എന്നാൽ ഇവിടെ എത്തുമ്പോൾ കൂടുതൽ പ്രാധാന്യം നൽകിരിക്കുന്നത് ലാൻഡ്സ്‌കേപ്പിനാണ്.

ഒരുപാട് വ്യത്യസ്തമായ ചെടികൾ ഈ പൂന്തോട്ടത്തിൽ കാണാം. ചെടികളുടെ ഒരു ഭാഗത്ത് വായിക്കാനുള്ള ഇടം നൽകിട്ടുണ്ട്. കണ്ടമ്പറി സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ കേരള തനിമയിലാണ് ലാൻഡ്സ്‌കേപ്പ് ചെയ്തിട്ടുള്ളത്. ആരെയും കൊതിപ്പിക്കുന്ന എലിവേഷനാണെന്ന് പറയാം. ഒരു ബോക്സ്‌ ആകൃതിയിലാണ് സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നത്. സിറ്റ്ഔട്ടിന്റെ ഒരു ഭാഗത്ത് ചാർക്കോലിന്റെ പാനൽ നിർമ്മിച്ചിരിക്കുന്നത് കാണാം. വിദേശങ്ങളിൽ കാണുന്ന പോലെയുള്ള ഡിസൈൻസാണ് ഈ വീട്ടിലും നൽകിരിക്കുന്നത്.

super home tour (2)
പൂന്തോട്ടം പോലൊരു വീട്;ഇത് സൂപ്പർഹിറ്റ് ഹോം.!!വീടിനെ മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർക്ക്;വീഡിയോ. | Beautiful Home Tour Malayalam 3

പ്രധാന വാതിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മനോഹരമായ ഇന്റീരിയർ വർക്കുകൾ കാണാം. കയറുമ്പോൾ തന്നെ ഒരു ലിവിങ് സ്പെസിലേക്കാണ് എത്തുന്നത്. മറ്റ് വീടുകളിൽ കാണുന്നത് പോലെയുള്ള അടുക്കള ക്രെമികരണം അല്ല ഇവിടെയുള്ളത്. ചെറിയയൊരു സിറ്റ്ഔട്ടും പിന്നെ കുറച്ചു സ്റ്റോറേജ് യൂണിറ്റുകളുമാണ് ഉള്ളത്.

അടുക്കളയുടെ തൊട്ട് അരികെ തന്നെ വാഷിംഗ്‌ മെഷീൻ, ഫ്രിഡ്ജ്, ഓവൻ തുടങ്ങിയവയെല്ലാം കാണാം. അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നീളം കൂടിയ ഒരു മേശ നൽകിരിക്കുന്നത് കാണാം. ഇവിടെ ഇരുന്നാണ് ഇവർ ഭക്ഷണം കഴിക്കുന്നത്. ഹാർഡ് തടിയിലാണ് ഈ മേശ ഉണ്ടാക്കിരിക്കുന്നത്. വീട്ടിലെ മനോഹരമായ വിശേഷങ്ങളിലേക്ക് വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

1) Reading Space

2) Sitout

3) Living Hall cum Dining Hall

4) 2 Bedroom + Bathroom

5) Kitchen

5/5 - (1 vote)