modern home tour malayalam (1)

14 Cent Home Tour Malayalam : മലപ്പുറം ജില്ലയിൽ അനീസ് അലി ഷാബിദ എന്നീ ദാമ്പത്തികളുടെ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. 14 സെന്റിൽ 1900 സ്ക്വയർ ഫീറ്റിൽ പണിത വീട് ഒറ്റ നോട്ടത്തിൽ ആരെയും കൊതിപ്പിക്കുന്നതാണ്. മുറ്റത്ത് പൂന്തോട്ടത്തിനു വേണ്ടി പ്രേത്യേക സ്ഥലം ഒഴിച്ചു ഇട്ടിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിന്റെ അടുത്ത് തന്നെ ഫ്ലാറ്റ് സ്ലാബ്സ് ഉപയോഗിച്ചാണ് കാർ പോർച്ച് പണിതിരിക്കുന്നത്.

അത്യാവശ്യം വലിയ സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. മുഴുവൻ തേക്കിൻ തടികളിലാണ് വാതിലും, ജനാലകളും ചെയ്തിട്ടുള്ളത്. വാതിലൂടെ അകത്തേക്ക് കടക്കുമ്പോൾ മനോഹരമായി ക്രെമികരിച്ചിരിക്കുന്ന ലിവിങ് ഹാൾ കാണാം. ഇവിടെ എട്ട് പേർക്ക് ഇരിക്കാനുള്ള സംവിധാനമാണ് സോഫയിൽ ഒരുക്കിരിക്കുന്നത്. ജിപ്sസം ഉപയോഗിച്ചാണ് സീലിംഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഹാളിനും ഡൈനിങ് ഹാളിനും പാർട്ടിഷൻ കൊടുത്തിരിക്കുന്നതായി കാണാം.

modern home tour malayalam (1)
14 സെന്റിലെ മനോഹരമായ ഒരു സിമ്പിൾ വീട്.!! ഇതെങ്ങനെ എന്ന് കണ്ടവർ ചോദിക്കുന്നു;ഈ വീട് സൂപ്പർഹിറ്റ്. | 14 Cent Home Tour Malayalam 3

ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ താഴെയാണ് ഡൈനിങ് മേശയും ഒരുക്കിട്ടുള്ളത്. ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഇവിടെ കൊടുത്തിരിക്കുന്നതായി കാണാം. ഡൈനിങ് മേശയുടെ നേരെ ഓപ്പോസിറ്റാണ് ടീവി യൂണിറ്റ് ക്രെമികരിച്ചരിക്കുന്നത്. ടീവി യൂണിറ്റ് അടങ്ങിയ ചുമരിനു ഡാർക്ക് നീല നൽകിരിക്കുന്നത് ഒരു ഹൈലൈറ്റാണ്. മനോഹരമായ ഡിസൈനുകളാണ് മാസ്റ്റർ ബെഡ്റൂമിലേക്ക് കയറുമ്പോൾ കാണാൻ സാധിക്കുന്നത്.

വെള്ള കറുപ്പ് നിറത്തിലുള്ള സീലിംഗ് ഡിസൈനുകളാണ് മുറിയെ കൂടുതൽ മനോഹരമാക്കുന്നത്. തടിയുടെ നിറമാണ് വാർദ്രോബിനു നൽകിട്ടുള്ളത്. ഈ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കിടപ്പ് മുറികളുടെ വിശേഷങ്ങളും, വീടിന്റെ പ്രധാന കാഴ്ച്ചകളും വീഡിയോയിലൂടെ കണ്ടറിയാം.

Location – Malappuram

Plot – 14 Cent

Total Area – 1900 SFT

1) Car Porch

2) Sitout

3) Living Hall

4) Dining Hall

5) Bedrooms + Bathroom

6) Kitchen

Rate this post