minimal-payement-home

Minimal Down Payment : കണ്ടാൽ ചിലവ് കൂടിയ വീടും എന്നാൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച വീടാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. എറണാകുളം നോർത്ത് പറവൂറിന്റെ അടുത്തായി വരുന്ന കൈതാരം എന്ന സ്ഥലത്താണ് ഈ മനോഹരമായ വീട് കാണാൻ കഴിയുന്നത്. മൂന്ന് സെന്റിൽ 813 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ഏകദേശം മൂന്ന് കിടപ്പുമുറിയാണ് വീട്ടിൽ അടങ്ങിയിരിക്കുന്നത്.

ധാരാളം എൽഇഡി ലൈറ്റുകൾ, സ്‌പോറ്റ് ലൈറ്റുകൾ തുടങ്ങിയവയെല്ലാം പുറത്ത് നിന്ന് നോക്കുമ്പോൾ കാണാൻ കഴിയും. വീടിന്റെ ഒരു ഭാഗത്ത് ഗ്രേ നിറത്തിൽ ബ്ലാക്ക് വർക്ക് കാണാം. മുകളിലേക്ക് നോക്കുമ്പോൾ കണ്ടാൽ തടിയുടെ ഡിസൈൻ ആണെലും ടൈലാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഏറ്റവും വലിയ പ്രേത്യേകത കളർ കോമ്പിനേഷനാണ്. ചെറിയയൊരു വാഹനം പാർക്ക് ചെയ്യാനുള്ള ചെറിയ കാർ പോർച്ച് പോലെ ഡിസൈൻ ചെയ്തിട്ടുണ്ട്.

minimal payement home
സ്ഥല പരിമിതിയിൽ നിന്നുകൊണ്ട് എന്നാൽ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉൾപ്പെുത്തി.! | Minimal Down Payment 3

ചെറിയയൊരു സിറ്റ്ഔട്ടാണ് ഈ വീടിനു വരുന്നത്. കൂടാതെ തൂണുകൾക്ക് ടെസ്റ്റർ വർക്ക് നൽകിട്ടുണ്ട്. സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ മുഴുവൻ നൽകിരിക്കുന്നത് ഗ്രാനൈറ്റാണ്. വീട്ടിലെ ജാലകങ്ങൾ, വാതിലുകൾ ആഞ്ഞിലയും മഹാഗണിയും തുടങ്ങിയ തടികൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മനോഹരവും എന്നാൽ സിമ്പിൾ ഡിസൈനാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്.

ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം തന്നെ കാണാൻ കഴിയുന്നത് അതിമനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ടീവി യൂണിറ്റാണ്. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനാണ് ചുവരിൽ കാണുന്നത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമായ സീലിംഗ് വർക്ക് കാണാം. ഇത്രെയും ചിലവ് കുറഞ്ഞ വീടുകളിൽ സീലിംഗ് വർക്ക് കാണാറില്ല. എന്നാൽ ഈ വീട്ടിൽ മനോഹരമായി ചെയ്തിട്ടുണ്ട്. മറ്റ് വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം.

Location : Ernakulam

Total Area : 813 SFT

Plot : 3 Cent

1) Car Porch

2) Sitout

3) Living Area

4) Dining Area

5) 3 Bedroom + Bathroom

6) Kitchen

Rate this post