Viral Home Tour Malayalam : ഓരോ വീടിനും ഓരോ കഥകളാണ് പറയാൻ ഉണ്ടാവുക. കോഴിക്കോടുള്ള ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. മൂന്ന് പെണ്മക്കൾ ചേർന്ന് താങ്ങളുടെ മാതാപിതാകൾക്ക് വേണ്ടി നിർമ്മിച്ചു കൊടുത്ത വീട്. കേരളത്തിൽ വളരെ അപൂർവമായി കാണുന്ന ശൈലിയിലാണ് ഈ വീടിന്റെ ഡിസൈൻ. കാണുമ്പോൾ ചെറിയ വീടാണെങ്കിലും വിശാലമായ ഇടമാണ് വീടിന്റെ ഉൾവശത്ത് ഉള്ളത്. വീടിന്റെ പ്രധാന ആകർഷണം നടുമുറ്റമാണ്.
ദീർഘ ചതുര ആകൃതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ വന്നിരിക്കുന്നത്. വലിയ നീളമേറിയ വരാന്തയാണ് വീടിനുള്ളത്. ഏകദേശം 12 മീറ്റർ നീളമാണ് വീടിനുള്ളത്. വരാന്തയുടെ രണ്ട് വശങ്ങളായി ഇരിക്കാനുള്ള സംവിധാനം ഒരുക്കിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലും ക്ലാഡിങ് ടൈൽസ് കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഇരിപ്പിടത്തിനായി വലിയ മര കസേരകളും, ചാര് ബെഞ്ചുകളും നിരത്തിട്ടുണ്ട്.
1450 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് വീടിനു ലാളിത്യമാണ് പകരുന്നത്. നാട്ടിൻ ഇടങ്ങളിലും ഇതുപോലെയുള്ള പുതിയ ഡിസൈനസുള്ള വീട് കണ്ടു വരുന്നുണ്ട്. വരാന്തയുടെ നടുവിലായി തൂൺ വരുന്നുണ്ട്. അതിൽ ക്ലാഡിങ് ടൈൽ ഒട്ടിച്ചിട്ടുണ്ട്. ഹാളിലേക്ക് വരുമ്പോൾ സ്പോഞ്ച് പോലെയുള്ള സോഫകളാണ് കാണുന്നത്. തങ്ങളുടെ മാതാപിതാകൾക്ക് ഒരു കുറവും മക്കൾ വരുത്തിട്ടില്ല.
ചുവരുങ്ങളിലും മറ്റ് ഇടങ്ങളിലും നൽകിരിക്കുന്ന ലൈറ്റ് നിറങ്ങൾ കണ്ണുകൾക്ക് കുളിർമ നൽകുന്നു. മാറ്റ് ഫിനിഷ് വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പലരുടെയും കണ്ണുകൾ പായുന്നത് നടുമുറ്റത്തിലേക്കാണ്. മുകളിൽ വലിയ കമ്പികൾ കൊണ്ടുള്ള ഗ്രില്ലുകൾ വെച്ചിരിക്കുന്നത് കാണാം. അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് നടുമുറ്റം ഒരുക്കിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം.
Location : Calicut
Total Area : 1450 SFT
1) Varantha
2) Living Hall
3) Dining Area
4) Nadumuttam
5) Kitchen
6) 2 Bedroom + Bathroom