1600 SQFT Home Tour Malayalam : മനോഹരമായ സ്ഥലത്ത് സിമ്പിൾ ഒറ്റനില വീട് സൗന്ദര്യം വേറെ തന്നെയാണ്. 1600 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറിയോട് അടങ്ങിയ കിടിലൻ വീട്. ഭാവിയിൽ രണ്ടാമത്തെ നില പണഞ്ഞെടുക്കുവാൻ രീതിയിലാണ് ഇവ ഒരുക്കിരിക്കുന്നത്. ക്ലെ റൂഫ് ടൈലുകളാണ് മേൽക്കുരയിൽ ഉപയോഗിച്ചിരിക്കുന്നത്. തടിയുടെ നിറത്തിലുള്ള മഹാഗണിയാണ് തൂണുകൾക്ക് കൊണ്ടു വന്നിട്ടുള്ളത്. ഫ്ലോറിലേക്ക് നീങ്ങുമ്പോൾ വെള്ള നിറത്തിലുള്ള ടൈലുകളാണ് വിരിച്ചിരിക്കുന്നത്.
വലിയ സിറ്റ്ഔട്ടും, ജനലുകളുമാണ് കാണുന്നത്. തടി കൊണ്ടുള്ള മനോഹരമായ കവാടം വീടിന്റെ മുന്നിൽ തന്നെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ കഴിയുന്നത് ലിവിങ് ഹാളാണ്. ലിവിങ് ഹാളിനെ പാർട്ടിഷൻ ചെയ്തിരിക്കുന്നത് കാണാം. നല്ലൊരു കളർ കോമ്പിനേഷനിലാണ് സോഫകൾ ഇരിപ്പിടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ കൂറെ പാർഗോളാസ് വർക്കുകളും കാണാം. അടുത്തതായി ചെന്നെത്തുന്നത് ദിനിങ് ഹാളിലേക്കാണ്. ഒരുപക്ഷേ ലിവിങ് ഹാളിനെക്കാളും കൂടുതൽ മനോഹരമാക്കിരിക്കുന്നത് ഡൈനിങ് ഹാൾ തന്നെയാണ്.
ഡൈനിങ് ഹാളിന്റെ സീലിംഗ് വർക്ക്സാണ് ഈ ഹാളിനെ കൂടുതൽ മനോഹരമാക്കിരിക്കുന്നത്. ഒരു ഫുട്ബോൾ ടച്ച് സീലിംഗിന് കൊണ്ടു വരാൻ ശ്രെമിച്ചിട്ടുണ്ട്. ഒരു എട്ട് പേർക്ക് ഇരിക്കാൻ പാകത്തിനായി മനോഹരമായി ഡൈനിങ് മേശ ഒരുക്കിട്ടുണ്ട്. സ്റ്റിക്കർ വർക്കുകൾ ചെയ്തു ഡൈനിങ് ടേബിലിനെ കൂടുതൽ ഭംഗിയാക്കാൻ ശ്രെമിച്ചിട്ടുണ്ട്.
ഫാമിലി സിറ്റിംഗ് വേണ്ടി പച്ച സോഫ ഇരിപ്പിടത്തിനായി നൽകിട്ടുണ്ട്. വീട്ടിലുള്ളവർക്ക് വേണ്ടി ഒന്നിച്ചിരിക്കാൻ വേണ്ടി തയ്യാറാക്കിയ ഒരു മനോഹരമായ ഫാമിലി സിറ്റിംഗ് ഏരിയ എന്ന് വേണമെങ്കിൽ പറയാം. വീട്ടിൽ പ്രധാനമായും രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. കിടപ്പ് മുറി, അടുക്കള തുടങ്ങിയവയുടെ വിശേഷം വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം.
Total Area – 1600 SFT
1) Sitout
2) Living Hall
3) Dining Hall
4) Family Sitting Area
5) Kitchen
6) 2 Bedroom + Bathroom