budget home

2 BHK Budget Home Plan Malayalam1400 : സ്ക്വയർ ഫീറ്റിൽ വീടിന്റെ പ്ലാനും, അതിന്റെ ത്രീ ഡി കാഴ്ച്ചകളും മറ്റ് വിവരങ്ങളാണ് അടുത്തറിയാൻ പോകുന്നത്. പത്ത് സെന്റ് പ്ലോട്ടാണ് ആകെ വരുന്നത്. ഈ സ്ഥലത്ത് മൂന്ന് സെൻട്ട് പ്ലോട്ടിലാണ് ഇത്തരമൊരു വീട് വരുന്നത്. വീടിന്റെ ദർശനം തെക്കേ ഭാഗത്തേക്കാണ് വരുന്നത്. 1250 നീളവും 1250 വീതിയുമാണ് ഈ വീടിനു വരുന്നത്. ആരെയും ഞെട്ടിക്കുന്ന കാഴ്ച്ചയാണ് പുറം കാഴ്ച്ചയിൽ നിന്ന് സമ്മാനിക്കുന്നത്.

ഗ്രേ, വൈറ്റ് നിറങ്ങളുടെ കോമ്പിനേഷനാണ് വീടിനു വരുന്നത്. വളരെ വ്യത്യസ്തമായ ഡിസൈനും എക്സ്റ്റീരിയർ വർക്കുകളുമാണ് വീടിന്റെ ചുറ്റും നോക്കുമ്പോൾ കാണുന്നത്. രണ്ട് കസേരകൾ അടങ്ങിയ ഒരു സിറ്റ്ഔട്ടാണ് ഈ വീടിനു വരുന്നത്. കൂറെ പ്രൈവസി ലഭ്യമാക്കാൻ വേണ്ടി ജാളി വർക്ക് ചെയ്തിരിക്കുന്നത് കാണാം.

ലിവിങ് റൂമിലേക്ക് കാറ്റും വെളിച്ചവും ലഭിക്കാൻ സിറ്റ്ഔട്ടിൽ ജാലകം നൽകിരിക്കുന്നത് കാണാം. അത്യാവശ്യം ഇടം നിറഞ്ഞ സ്പേസാണ് ലിവിങ് റൂമിലേക്ക് വരുമ്പോൾ കാണാൻ കഴിയുന്നത്. വാതിൽ തുറന്നു കയറി വരുന്നതിന്റെ ഇടത് ഭാഗത്തായി സോഫ, സിംഗിൾ സോഫയും നൽകിട്ടുണ്ട്. അതിന്റെ തൊട്ട് മുകളിൽ ഉള്ള ചുവരിൽ ഒരു ഫോട്ടോ ഫ്രെയിം നൽകിരിക്കുന്നത് കാണാം.

ഈ ഹാളിൽ തന്നെയാണ് ടീവി യൂണിറ്റും വരുന്നത്. ടീവിയുടെ പുറകെ പർഗോള വർക്ക് ചെയ്തിരിക്കുന്നത് കാണാം. ആദ്യ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ ഡ്രസിങ് ടേബിൾ, വാർഡ്രോബ് അറ്റാച്ഡ് ബാത്‌റൂം തുടങ്ങിയവാ കാണാം. കൂടാതെ ഉള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കാൻ ജാലകങ്ങളും നൽകിട്ടുണ്ട്. ബാക്കിയുള്ള വിശേഷങ്ങൾ ത്രീ ഡി കാഴ്ച്ചകളിലൂടെ കാണാം

Total Area : 1400 SFT

1) Sitout

2) Living Hall

3) 2 Bedroom + Bathroom

4) Dining Hall

5) Kitchen

Rate this post